ഭർത്താവിന് ലൈംഗിക ശേഷിക്കുറവ്: പുറത്ത് പറയാതിരിക്കാൻ ഭാര്യയ്‌ക്ക് ആദ്യരാത്രിയിൽ മർദ്ദനം
December 5, 2017, 11:26 pm
ചിറ്റൂർ(ആന്ധ്രാപ്രദേശ്): ലൈംഗിക ശേഷിക്കുറവ് പുറത്ത് പറയാതിരിക്കാൻ യുവതിയ്‌ക്ക് ഭർത്താവിന്റെ വക ക്രൂര മർദ്ദനം. തനിക്ക് ലൈംഗികശേഷിക്കുറവാണെന്നും ഈക്കാര്യം പുറത്ത് അറിയിക്കരുതെന്നും പറഞ്ഞാണ് യുവതിയെ മർദ്ദനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്‌കൂൾ അധ്യാപകനായ പ്രകാശും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ ശൈലജയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആദ്യ രാത്രിയിൽ ഭർ‌ത്താവിന്റെ കുറവ് മനസിലാക്കിയ ഭാര്യയെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയാണ് പ്രകാശ് മർ‌ദ്ദിച്ചത്. മുറിയിൽ നിന്നും ശൈലജ നിലവിളിക്കുന്നതു കേട്ട് പ്രകാശിന്റെ വീട്ടുകാർ തന്നെയാണ് അവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ശൈലജയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.ഒരു കോടി രൂപ സ്ത്രീധനം നൽകിയാണ് മകളെ പ്രകാശിന് വിവാഹം ചെയ്തു നൽകിയതെന്ന് ശൈലജയുടെ വീട്ടുകാർ പറഞ്ഞു. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയതായും ഗുരുതരനില തരണം ചെയ്തതായും വീട്ടുകാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ