ഹോളിവുഡ് റീമേക്കുമായി മുരുഗദോസ്
December 6, 2017, 11:55 am
വിജയ് 62ന് ശേഷം എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്നത് ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് സൂചന. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ഹോളിവുഡ് ഹിറ്റ് 'മില്യൺ ഡോളർ ബേബി' ആണ് റീമേക്ക് ചെയ്യുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് മുരുഗദോസ്. ബോക്സിംഗ് അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നിരവധി അക്കാദമി അവാർഡുകൾ നേടിയിട്ടുമുണ്ട്. റീമേക്കിൽ ബോളിവുഡ് താരമായ അക്ഷയ് കുമാറിനൊപ്പം ടെലിവിഷൻ നായികയായ മറീന കുമാർ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് അറിയുന്നത്. ഇളയ ദളപതിയുടെ 'വിജയ് 62' പൂർത്തിയാക്കിയ ശേഷം മുരുഗദോസ് തന്റെ ഹോളിവുഡ് റീമേക്കായ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ