നിർമ്മാണം സൂര്യ, നായകൻ കാർത്തി
December 6, 2017, 11:57 am
കോളിവുഡ് സൂപ്പർതാരം സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ കാർത്തി നായകനാകുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡിരാജാണ്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. പസങ്ക, പസങ്ക 2, ഇത് നമ്മ ആള് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് പാണ്ടിരാജ്. സൂര്യ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം, കൊമേഴ്സ്യൽ സിനിമയുടെ എല്ലാ ചേരുവകളും ചേർന്ന ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഹ്യൂമറും, വൈകാരികതയും, ആക്ഷനും, റൊമാൻസും എല്ലാം ചേർന്ന ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് കാർത്തി പറഞ്ഞു. സത്യരാജ്, ഭാനുപ്രിയ, മൗനിക, പൊൻവണ്ണൻ, മാരിമുത്തു തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ