ആ വീഴ്‌ച വലിയൊരു പാഠമായിരുന്നു
December 6, 2017, 11:58 am
വിജയിക്കുന്നവർക്ക് മാത്രമുള്ളതാണ് സിനിമാ ലോകം. പരാജയപ്പെടുന്നവർ പലരും പോയ വഴിയെക്കുറിച്ച് സിനിമ ഒരിക്കലും സംസാരിക്കില്ല. എന്നാൽ ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റവരെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. അത്തരമൊരു തിരിച്ചുവരവിനെക്കുറിച്ചാണ് ബോളിവുഡിന്റെ ക്യൂട്ട് ആലിയ ഭട്ട് സംസാരിക്കുന്നത്. ഒരു ചിത്രം ബോക്സ് ഓഫീസിൽ മുക്കുകുത്തി വീണപ്പോൾ ഹൃദയം തകർന്നുപോയെന്നാണ് ആലിയ പറയുന്നത്. ആ പരാജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലത്രേ. അനുരാഗ് കശ്യപും കരൺ ജോഹറും ചേർന്ന് നിർമ്മിച്ച് വികാസ് ബഹൽ സംവിധാനം ചെയ്ത ശാന്താറായിരുന്നു പരാജയപ്പെട്ടത്. ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന ബാത്തേം വിത്ത് ദി ബാദ്ഷാ എന്ന പരിപാടിയിലാണ് ആലിയ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. അതുവരെയുള്ള സിനിമകളെല്ലാം വിജയമായിരുന്നു. അതുകൊണ്ടു തന്നെ പരാജയം ഉൾക്കൊള്ളാൻ കുറച്ചധികം സമയം വേണ്ടിവന്നു. ആ പരാജയം കാരണമാണ് ഇന്ന് ഞാൻ കൂടുതൽ ശാന്തയായത്. പരാജയം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അച്ഛനെ സമീപിക്കുകയാണ് ആദ്യം ചെയ്തത്. അക്കാലത്ത് അച്ഛനോട് മാത്രമാണ് സംസാരിച്ചിരുന്നത്. എന്നിട്ട് തോൽവിയിൽ നിന്ന് തിരിച്ചുവരാനായി ഒരു യാത്ര പോയി. അന്ന് അച്ഛൻ ഒരു പോസ്റ്റർ അയച്ചുതന്നു. അതിൽ ഫ്രാങ്ക് സിനാത്രയുടെ ഒരു ഉദ്ധരണി ഉണ്ടായിരുന്നു. ഒരു വമ്പൻ വിജയമാണ് ഏറ്റവും വലിയ പ്രതികാരം എന്നായിരുന്നു അതിലെ വാചകം. അതെന്നെ വല്ലാതെ പ്രചോദിപ്പിച്ചു. ഞാൻ എന്റെ ആദ്യത്തെ പരാജയം രുചിച്ചു. ഇനി എന്തും നേരിടാം എന്ന് മനസ് പറഞ്ഞു. തോൽവിയിൽ നിന്ന് തിരിച്ചുവരിക എന്നത് സവിശേഷമായൊരു കാര്യം തന്നെയാണെന്നും ആലിയ പറയുന്നു. ആലിയ ഇപ്പോപ്പ മേഘ്ന ഗുചസാറിന്റെ റാസിയിൽ അഭിനയിക്കുകയാണ്. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം മേയിൽ റിലീസ് ചെയ്യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ