സൊണാക്ഷി കരണിന്റെ നായിക
December 6, 2017, 11:59 am
സൊണാക്ഷി സിൻഹയെ മുഖ്യ കഥാപാത്രമാക്കിയുള്ള കരൺ ജോഹറിന്റെ പുതിയ സിനിമ വരുന്നു. 2017 ൽ പുറത്തിറങ്ങിയ അബയ് ചോപ്ര ചിത്രം 'ഇക്തേഭാഗ് ' ആണ് ഇരുവരും ഒന്നിച്ച് ചെയ്ത അവസാന ചിത്രം. കരൺ ജോഹറിന്റെ പ്രൊഡക്ഷൻ ഹൗസാണ് 'ഇക്തേഭാഗി' ന്റെ നിർമ്മാണം നിർവഹിച്ചത്.

സൊണാക്ഷിയുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പുതിയ ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും രണ്ടാഴ്ചക്കകം അറിയിക്കുമെന്നും കരൺ ജോഹർ അറിയിച്ചു. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തുന്നഅയാൻ മുഖർജിയുടെ 'ബ്രഹ്മാസ്ത്ര'യാണ് കരൺ നിർമ്മിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. അടുത്ത വർഷം തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തും. മൂന്ന് ഭാഗങ്ങളായി നിർമ്മിക്കുന്ന ബ്രഹ്മാസ്ത്രത്തിന്റ രണ്ടാംഭാഗം രണ്ട് വർഷത്തിനു ശേഷം ഇറക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ