മാധുരി- അനിൽ കപൂ‌ർ ജോഡികൾ വീണ്ടും
December 6, 2017, 6:00 pm
തൊണ്ണൂറുകളിലെ ഹിറ്റ് താരജോഡിയായിരുന്ന മാധുരി ദീക്ഷിതും അനിൽ കപൂറും പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇൻദർ കുമാർ സംവിധാനം ചെയ്യുന്ന 'ടോട്ടൽ ദമാൽ' ലിലൂടെയാണ് ഇരുവരുടെയും ഒത്തുചേരൽ. 2000 ത്തിൽ പുറത്തിറങ്ങിയ 'പുകാർ' ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാനത്തെ സിനിമ. ബേട്ട, പരിൻദ, റാം ലങ്കൻ, തീസാബ് തുടങ്ങിയവയാണ് മറ്റു ഹിറ്റുകൾ.

'നീണ്ട പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് അനിൽജിയുടെ കൂടെ അഭിനയിക്കാൻ പോകുന്നത്. അതിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ' എന്നായിരുന്നു ഒത്തുചേരലിനെ കുറിച്ച് മാധുരി പറഞ്ഞത്. ഇരുവർക്കും പുറമെ അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി, ജാവേദ് ജാഫ്രി തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അമേരിക്കയിൽ തന്റെ കുടുംബവുമായി സ്ഥിരതാമസമാക്കുന്ന ഒരു ബോളിവുഡ് നടിയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഈ സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്നത് എഴുത്തുകാരൻ ശ്രീ റാവു ആണ്.

ശ്രീറാം നേനെയുമായുള്ള വിവാഹ ശേഷം മുംബൈയിൽ നിന്ന് യു.എസിലെ ഡെൻവറിലേയ്ക്ക് ചേക്കേറിയ മാധുരി 12 വർഷങ്ങൾ അവിടെ ജീവിച്ചു. 2011 ലാണ് താരം അവരുടെ ഭർത്താവിനോടും മക്കളോടുമൊപ്പം മുംബൈയിൽ തിരിച്ചെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ