ലൈം​​​ഗിക ബ​​​ല​​​ഹീ​​​ന​​​ത​​​യും ദാ​​​മ്പ​​​ത്യ പ​​​രാ​​​ജ​​​യ​​​വും
December 6, 2017, 11:47 am
സന്തോഷകരമായ ദാമ്പത്യബന്ധത്തിൽ പങ്കാളികൾ തമ്മിലുള്ള ആരോഗ്യകരവും തൃപ്തികരവുമായ ലൈംഗിക ബന്ധത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. ലൈംഗിക വിരക്തി, താത്പര്യക്കുറവ്, ഉദ്ധാരണ വൈകല്യങ്ങൾ, ശീഘ്രസ്ഖലനം തുടങ്ങി നിരവധി രോഗാവസ്ഥകൾ തൃപ്തികരമായ ദാമ്പത്യബന്ധത്തിന് വിഘാതമാകുന്ന ഘടകങ്ങളാണ്.

സ്ത്രീ പുരുഷ പങ്കാളികളിൽ കാണുന്ന ലൈംഗിക പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. സ്ത്രീകളിൽ, താത്പര്യക്കുറവ്, യോനികവാടത്തിലെ വരൾച്ച, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, രതിമൂർച്ഛയുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഏറെ കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരിൽ ആകട്ടെ ഉദ്ധാരണമില്ലായ്മ, ഉദ്ധാരണം നിലനിറുത്തുവാനുള്ള ബുദ്ധിമുട്ട്, ശീഘ്രസ്ഖലനം, സ്ഖലനമില്ലായ്മ, താത്പര്യക്കുറവ് തുടങ്ങിയ അവസ്ഥകളാണ് കൂടുതൽ കാണുന്നത്.

കാരണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം, കടുത്ത പ്രമേഹം, ചില തരം മരുന്നുകൾ (ഉദാ. വിഷാദരോഗം) ഉപയോഗിക്കുക, രക്തക്കുഴലിലെ പ്രശ്‌നങ്ങൾ (കൊഴുപ്പടിയുക, രക്തക്കുഴലിന് കട്ടികൂടുക), താഴ്ന്ന കൊളസ്‌ട്രോൾ നില, പുകവലി, മദ്യപാനം മറ്റ് ലഹരി ഉപയോഗങ്ങൾ തുടങ്ങിയ കാരണങ്ങളാണ് വ്യാപകമായി കാണുന്നത്.

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് നല്ല മാനസികാരോഗ്യവും അത്യാവശ്യമാണ്. അമിത ഉത്കണ്ഠ, വിഷാദ രോഗം, തൊഴിൽ സംബന്ധമായ മാനസിക പ്രശ്‌നങ്ങൾ, പങ്കാളികൾ തമ്മിലുള്ള മാനസികമായ അകൽച്ച തുടങ്ങിയവയും ലൈംഗിക പ്രശ്‌നങ്ങൾക്ക് കാരണമാണ്.

പൊതുവായലൈംഗിക പ്രശ്‌നങ്ങൾ

പൊതുസമൂഹത്തിൽ 43 ശതമാനം സ്ത്രീകളും 31 ശതമാനം പുരുഷന്മാരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങൾ നേരിടുന്നു എന്നാണ് സർവേ ഫലം. എന്നാൽ ഇതിൽ ഭൂരിഭാഗം രോഗികളും വിദഗ്ദ്ധചികിത്സ സ്വീകരിക്കാറില്ല. എന്നാൽ ഒട്ടുമിക്ക ലൈംഗിക പ്രശ്‌നങ്ങൾക്കും ഫലപ്രദമായ ചികിത്സ നിലവിൽ ലഭ്യമാണ് എന്നതാണ് സത്യം. ഏറ്റവും കൂടുതൽ കാണുന്ന പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് വിവരിക്കാം.

1. സ്ഖലന പ്രശ്‌നങ്ങൾ
ഇത് മൂന്നു രീതിയിൽ ആകാം
(1) ശീഘ്രസ്ഖലനം (2) സ്ഖലനമില്ലായ്മ (3) തിര്യഗ് സ്ഖലനം
(1) ശീഘ്രസ്ഖലനം: ലിംഗ പ്രവേശനം നടന്നയുടൻ സ്ഖലനം ഉണ്ടാകുന്നത് പങ്കാളിയിൽ അസംതൃപ്തിയും നിരാശയും ഉളവാക്കുന്നു. അമിത ഉത്കണ്ഠ, വിഷാദരോഗം, അമിത സ്പർശനക്ഷമത, ആത്മവിശ്വാസക്കുറവ് തുടങ്ങിയ അനേക കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.
(2) സ്ഖലനമില്ലായ്മ : ചിലതരം മരുന്നുകളുടെ ഉപയോഗം, ശസ്ത്രക്രിയയുടെ അനന്തര ഫലം, ചിലതരം മാനസിക വൈകല്യങ്ങൾ തുടങ്ങിയവ കാരണം സ്ഖലനം ഉണ്ടാകാതിരിക്കുകയോ വളരെ താമസിക്കുകയോ ചെയ്യാം.
(3) തിര്യഗ് സ്ഖലനം : പ്രമേഹം, നാഡിസംബന്ധമായ പിഴവുകൾ കാരണം സ്ഖലനശേഷം ശുക്‌ളം ബ്‌ളാഡറിലേക്ക് പോകുകയും വെളിയിലേക്ക് വരാതിരിക്കുകയും ചെയ്യും. വിദഗ്ദ്ധ ചികിത്സ അത്യാവശ്യമാണ്.
(a) ഉദ്ധാരണ പ്രശ്‌നങ്ങൾ
ഉദ്ധാരണ പ്രശ്‌നങ്ങളിൽ പ്രധാനമായത് ഉദ്ധാരണമില്ലായ്മ, ഉദ്ധാരണം നിലനിറുത്താനുള്ള പ്രയാസം തുടങ്ങിയവയാണ്. വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.
(b ) താത്പര്യക്കുറവ്
ഹോർമോൺ അസന്തുലിതാവസ്ഥ, പുകവലി, വിഷാദരോഗം തുടങ്ങി അസംഖ്യം കാരണങ്ങളുണ്ടാകാം. കൗൺസലിംഗും വേണ്ടിവന്നേക്കാം.

ഡോ. ദി​പു സു​കു​മാർ
വി​-​കെ​യർ സ്കിൻ ക്ളി​നി​ക് & പൈൽ​സ് സെ​ന്റർ
കാ​ട്ടാ​ക്കട
ഫോൺ: 9446794293
8547191031
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ