ജൂലി-2 പരാജയപ്പെട്ടത് ലെെംഗികതയുടെ അതിപ്രസരമുണ്ടെന്ന തോന്നൽ: റായി ലക്ഷ്‌മി
December 6, 2017, 3:21 pm
ബോക്‌സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയ ജൂലി-2വിന്റെ പരാജയ കാരണം വ്യക്തമാക്കി ചിത്രത്തിലെ നായികയായ റായി ലക്ഷ്‌മി രംഗത്തെത്തി. ലെെംഗികതയുടെ അതിപ്രസരമുള്ള ചിത്രമാണ് ജൂലി-2 എന്ന തോന്നലാണ് ചിത്രം പരാജയപ്പെടാൻ കാരണമെന്ന് റായി ലക്ഷ്‌മി വ്യക്തമാക്കി. എന്നാൽ ചിത്ര പരാജയപ്പെട്ടതിൽ നിരാശയില്ലെന്നും ഇതൊരു പാഠമാക്കി എടുക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി.

ട്രെയിലറും ടീസറും കണ്ട പ്രേക്ഷകർ ചിത്രത്തിൽ സെക്‌സ് രംഗങ്ങൾ പ്രതീക്ഷിച്ചാണ് തീയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച രംഗങ്ങൾ ഒന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. സെക്‌സ് സിനിമയാണെന്ന് തരത്തിൽ ചിത്രത്തെ പ്രമോട്ട് ചെയ്യരുതെന്ന് താൻ അന്നേ നിർദേശം നൽകിയിരുന്നുവെന്നും റായ് ലക്ഷ്‌മി വ്യക്തമാക്കി.

സിനിമയ്‌ക്ക് ആദ്യ ആഴ്‌ച ലഭിച്ച കളക്ഷൻ രണ്ടര കോടി രൂപയാണ്. വലിയ മുതൽ മുടക്കിൽ ഒരുക്കിയ സിനിമയ്‌ക്ക് ഇതുവരെയും മുടക്കിയ തുകയുടെ പകുതി പോലും തിരിച്ച് ലഭിച്ചിട്ടില്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ