ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല; അമലാ പോൾ
December 6, 2017, 3:45 pm
നിവിൻ പോളി നായകനാകുന്ന റോഷൻ ആഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ നിന്നും അമല പോളിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സിനിമയിൽ അമല ഇല്ലാത്തതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു. ഇത് സംബന്ധിച്ച് സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ കൊച്ചുണ്ണിയിൽ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്ന ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് അമലാ പോൾ.

എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ഞാൻ സ്വയം പിന്മാറിയതാണ്. ഞാൻ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല അമല ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിൽ നിന്നും അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്. പൃഥ്വിരാജിന്റെ എസ്രയിലൂടെ നേരത്തെ തന്നെ പ്രിയ മോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കർണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ