സ്‌കൂളുകൾക്ക് പ്രത്യേക ഓഫറുമായി വണ്ടർല
December 7, 2017, 5:20 am
കൊച്ചി: സ്‌കൂൾ വിനോദയാത്രാ ഗ്രൂപ്പുകൾക്ക് വണ്ടർല പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ബാധകം. ഇതുപ്രകാരം മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഗ്രൂപ്പിലെ എൽ.കെ.ജി മുതൽ പ്ളസ് ടുവരെയുള്ള വിദ്യാർത്ഥികൾക്ക് പാർക്ക് പ്രവേശന നിരക്ക് (നികുതി കൂടാതെ) 430 രൂപയാണ്. 7, 8, 9 ക്ളാസ് വിദ്യാർത്ഥികൾക്കായി 'വണ്ടർലാബ്" പദ്ധതിയും ഒരുക്കിയിട്ടുണ്ട്. റൈഡുകൾക്ക് പിന്നിലെ ശാസ്‌ത്രസിദ്ധാന്തങ്ങൾ വീഡിയോ മുഖേന വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്ന പദ്ധതിയാണിത്. 22 വയസിനു താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ഐഡന്റിറ്രി കാർഡുമായി വന്നാൽ ടിക്കറ്ര് നിരക്കിൽ 20 ശതമാനം ഇളവ് ലഭിക്കും. വിവരങ്ങൾക്ക് : 0484-2684009
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ