സ്വന്തമായി കാറുള്ളവർക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി
December 6, 2017, 7:48 pm
ന്യൂഡൽഹി: സ്വന്തമായി കാറുള്ളവർക്കെതിരെ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. സ്വന്തമായി കാറുള്ളവരുടെ പാചക വാതക സബ്സിഡി പട്ടികയിൽ നിന്നും ഒഴിവാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികൾ കേന്ദ്രം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

പാ‌ചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതിലൂടെ 36 ദശ ലക്ഷം വ്യാജ കണക്ഷനുകൾ ഒഴിവാക്കാനായി. ഇതുകാരണം 30,000 കോടി രൂപ ലാഭിക്കാനായെന്നും കേന്ദ്രം അറിയിച്ചു. അതുപോലെ തന്നെ കാർ സ്വന്തമായുള്ളവരെ കണ്ടെത്തി സബ്സിഡി ഒഴിവാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

സ്വന്തമായി കാറുള്ളവരുടെ പട്ടിക ആർ.ടി. ഓഫീസുകളിൽ നിന്ന് ശേഖരിച്ച് തുടങ്ങി. നിലവിൽ രണ്ടും മൂന്നും കാറുകളുള്ളവർ‌ക്ക് പോലും സബ്സിഡി ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വാർഷികവരുമാനം പത്ത് ലക്ഷത്തിൽ കൂടുതലുള്ളവരെ കഴിഞ്ഞ വർഷം സബ്സിഡി പട്ടികയിൽ നിന്നും പുറത്താക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഉജ്വല യോജന പദ്ധതി പ്രകാരം രാജ്യത്ത് 31.6 ദശലക്ഷം ബി.പി.എൽ ഉപഭോക്താക്കൾക്ക് പാചക വാതക കണക്ഷനുകൾ ലഭ്യമാക്കിയിരുന്നു. ആഗോള വിപണിയിലെ കണക്ക് പ്രകാരം രാജ്യത്ത് 15,000 കോടി രൂപ സബ്സിഡിക്കായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ