നിവിൻ പോളിയെ ദുൽഖറാക്കി, അവതാരകയ്‌ക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ
December 7, 2017, 12:05 am
അഭിമുഖത്തിനിടെ നിവിൻ പോളിയെ പറ്റിക്കാൻ ശ്രമിച്ച അവതാരകയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ പരിചയപ്പെടുത്തുമ്പോൾ ദുൽഖർ സൽമാന്റെ പേര് പറഞ്ഞായിരുന്നു അവതാരക ആരംഭിച്ചത്. നിവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻ വേണ്ടിയാണ് അവതാരക ഈ പണി ഒപ്പിച്ചത്. എന്നാൽ അത് കേട്ടിട്ടൊന്നും യാതൊരു ഭാവ വ്യത്യാസവും നിവിന്റ മുഖത്ത് വന്നതേയില്ല. ഇത്രയും മികച്ച അഭിനയം കാഴ്ച വച്ച അവതാരകയെ അഭിനന്ദിക്കുകയും നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ നല്ല ഭാവിയുണ്ടെന്നായിരുന്നു നിവിന്റെ മറുപടി.താങ്കൾ വളരെ എളിമയുള്ള നടനാണെന്നും വേറെ ആരോടെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവർ ദേഷ്യം വന്ന് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോവുമായിരുന്നു. ഇത് തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് അവതാരക പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ