ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുമെന്ന് സർവേ
December 7, 2017, 11:06 am
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉജ്വല വിജയം കൈവരിക്കുമെന്ന് അഭിപ്രായ സർവേ ഫലങ്ങളിൽ പറയുന്നു. ആകെയുള്ള 182 സീറ്റിൽ ബി.ജെ.പി 111 സീറ്റും കോൺഗ്രസ് 68 സീറ്റും നേടുമെന്നാണ് ടൈംസ് നൗ- വി.എം.ആർ നടത്തിയ അഭിപ്രായ സർവേയിൽ പറയുന്നത്. നവംബർ 23നും 30നും ഇടയിൽ നടത്തിയ സർവേയിൽ 6000 പേരാണ് പങ്കെടുത്തത്.

ഇന്ത്യ ടി.വി- വി.എം.ആർ സർവേയിൽ ബി.ജെ.പി വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. ബി.ജെ.പി 106 മുതൽ 116 സീറ്റുകളും കോൺഗ്രസ് 63 മുതൽ 73 വരെ സീറ്റുകൾ നേടുമെന്നാണ് ഇവർ കണക്കാക്കുന്നത്. എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സർവേയും കഴിഞ്ഞദിവസം ബി.ജെ.പി വിജയം നേടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 91 മുതൽ 99 സീറ്റുകളുമായി കഷ്‌ടിച്ച് ജയിക്കാൻ കഴിയുകയുള്ളുവെന്നാണ് അവർ കണക്കാക്കുന്നത്.

എല്ലാ സർവേ ഫലങ്ങളിലും കോൺഗ്രസ് മുന്നേറ്റം നേടുമെന്ന് പറയുന്നുണ്ടെങ്കിലും ഭരിക്കാൻ ഭൂരിപക്ഷം നേടില്ലെന്നാണ് വ്യക്തമാവുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഈ മാസം 9നും 14നുമാണ്. ഡിസംബർ 18ന് തിരഞ്ഞെടുപ്പ് ഫലവും പുറത്ത് വരും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ