ആധാർ ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31വരെ നീട്ടിയെന്ന് കേന്ദ്രം
December 7, 2017, 11:37 am
ന്യൂഡൽഹി: ആധാർ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കി സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് മാർച്ച് 31 വരെ സാവകാശം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ ആധാർ ഉള്ളവർ ഡിസംബർ 31 നകം അത് ബന്ധിപ്പിക്കണമോയെന്ന കാര്യത്തിൽ നാളെ സർക്കാർ വ്യക്തമായ ഉത്തരവിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം,​ ആധാർ നിർബന്ധമാക്കുന്നത് തടഞ്ഞ് ഇടക്കാല ഉത്തരവ് നൽകണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

കേസിൽ അന്തിമവിധി വരുന്നവരെ ആധാർ നിർബന്ധമാക്കുന്നത് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടു. എന്നാൽ 139 സാമൂഹ്യ സേവന പദ്ധതികളും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തയ്യാറാണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അറിയിക്കുയായിരുന്നു. നിലവിൽ ആധാർ ഉള്ളവർ ഡിസംബർ 31 നകം ബന്ധിപ്പിക്കണമെന്നും ഇല്ലാത്തവർക്ക് മാത്രമേ മാർച്ച് വരെ സാവകാശം നൽകാനാകൂ എന്നുമാണ് കേന്ദ്രനിലപാടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ