നെപ്പോളിയൻ ഹോളിവുഡ് ചിത്രത്തിൽ
December 7, 2017, 12:13 pm
ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരനായി മലയാളി മനസിൽ ഇടംനേടിയ തമിഴ് താരം നെപ്പോളിയൻ ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു . സാം ലോഗൻ ഖലേഗി സംവിധാനം ചെയ്യുന്ന ഡെവിൾസ് നൈറ്റ് ഡോൺ നൈൻ റൂഷ് എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റം. ഒരു മ്യൂസിയം ക്യൂറേറ്ററുടെ വേഷമാണ് നെപ്പോളിയൻ അവതരിപ്പിക്കുന്നത്. കെയ്ന റെനോൾഡ്സ്, ജെസി ജെൻസൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തമിഴ് ഗായകനായ ദേവൻ ഏകാംബരമാണ് സംഗീതം ഒരുക്കുന്നത്. നെപ്പോളിയൻ അഭിനയിക്കുന്ന ഭാഗങ്ങൾ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു. ഐന എന്ന മലയാള ചിത്രത്തിലാണ് നെപ്പോളിയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുന്ദർ എല്ലാർ സംവിധാനം ചെയ്യുന്ന ഐനയിൽ നന്ദിനിയാണ് നായിക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ