സായി പല്ലവിയുടെ കരു റിപ്പബ്ലിക് ദിനത്തിൽ
December 7, 2017, 12:16 pm
സായി പല്ലവി നായികയാകുന്ന തമിഴ് ചിത്രം കരു ജനുവരി 26 ന് റിലീസ് ചെയ്യും. ജയം രവി നായകനായ വനമകനുശേഷം സംവിധായകൻ എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന കരു ഒരു ഹൊറർ ത്രില്ലറാണ്. കനം എന്ന പേരിൽ ചിത്രം തെലുങ്കിലും റിലീസ് ചെയ്യും. നാഗശൗര്യ, ആർ.ജെ. ബാലാജി, വെറോനിക്ക അറോറ, സന്താന ഭാരതി, രേഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സായ് പല്ലവി ഒടുവിൽ അഭിനയിച്ച മലയാള ചിത്രം ദുൽഖർ സൽമാൻ നായകനായ കലിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ