ദിലീപ് താടിയെടുക്കുന്നു
December 7, 2017, 12:21 pm
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി ജയിലിലടയ്ക്കപ്പെട്ട ശേഷം താടി വളർത്താൻ തുടങ്ങിയ ദിലീപ് ക്രിസ്മസിന് താടിയെടുക്കും. ജയിൽ മോചിതനായ ശേഷം നവാഗതനായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിൽ വീണ്ടും അഭിനയിച്ച് തുടങ്ങിയിട്ടും ദിലീപ് താടിയെടുത്തിരുന്നില്ല. ചെന്നൈയിലും തേനിയിലുമായി ദിലീപിന്റെ താടിയുള്ള ഗെറ്റപ്പിലെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ക്രിസ്മസിന് മുൻപ് ഈ രംഗങ്ങൾ പൂർത്തിയാകും. താടിയെടുത്ത ശേഷം ഒരു ഗാനവും രണ്ട് സീനുകളും തേനിയിൽ ചിത്രീകരിച്ച ശേഷം ജനുവരിയിൽ കമ്മാരസംഭവത്തിന്റെ ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. തമിഴ് താരം ബോബി സിംഹ എറണാകുളം ഷെഡ്യൂളിലാണ് ജോയിൻ ചെയ്യുന്നത്. തെന്നിന്ത്യൻ താരം സിദ്ധാർത്ഥും കമ്മാരസംഭവത്തിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക.

ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കമ്മാരസംഭവത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ദിലീപിനും സിദ്ധാർത്ഥിനുമൊപ്പം മുരളിഗോപിയും കമ്മാരസംഭവത്തിൽ മുഴുനീള വേഷമവതിരിപ്പിക്കുന്നുണ്ട്. ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കമ്മാരസംഭവത്തിന്റെ അവസാന ഘട്ട ചിത്രീകരണം. തിരുവനന്തപുരത്തെ ചിത്രീകരണത്തിൽ ദിലീപ് ഉണ്ടാവില്ല. വിഷുവിനാണ് റിലീസ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ