മമ്മൂട്ടി ചൈനയിലേക്ക്
December 7, 2017, 12:25 pm
സ്വകാര്യ സന്ദർശനത്തിനായി മെഗാ താരം മമ്മൂട്ടി കുടുംബസമേതം ചൈനയിലേക്ക് പറക്കുന്നു. ഡിസംബർ 12 ന് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കുന്ന മമ്മൂട്ടി ഡിസംബർ 23ന് തിരിച്ചെത്തും. ചൈനയിൽ നിന്ന് മസ്‌കറ്റ് വഴിയായിരിക്കും മമ്മൂട്ടിയുടെ മടക്കയാത്ര. ഡിസംബർ 22ന് ചൈനയിൽ നിന്ന് ദുബായ് വഴി മസ്‌കറ്റിലെത്തുന്ന മമ്മൂട്ടി അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ക്രിസ്മസിന് ശേഷം കൊച്ചിയിൽ മമ്മൂട്ടി രണ്ട് ചിത്രങ്ങളുടെ ഡബ്ബിംഗ് പൂർത്തിയാക്കും.ജോയ് മാത്യുവിന്റെ രചനയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ, പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോൾ എന്നീ ചിത്രങ്ങളുടെ ഡബിംഗ് പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി ജനുവരി ഒന്നിന് കൊച്ചിയിൽ ചിത്രീകരണമാരംഭിക്കുന്ന അബ്രഹാമിന്റെ സന്തതികളിൽ ജോയിൻ ചെയ്യും. ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയുടെ രചനയിൽ നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ നിർമ്മിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ്.
അതേസമയം മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസായ മാസ്റ്റർ പീസ് ഡിസംബർ 21ന് തിയേറ്ററുകളിലെത്തും. ഉദയകൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്നറായ മാസ്റ്റർ പീസ് മുന്നൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം യു.കെ. സ്റ്റുഡിയോസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. എല്ലാ റിലീസ് സെന്ററുകളിലും രാവിലെ എട്ട് മണിക്കാണ് ആദ്യ പ്രദർശനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ