സ്ളേറ്റിൽ അനന്യ നായിക
December 7, 2017, 12:30 pm
അനന്യയെ നായികയാക്കി അനൂപ് മിറ്റത്ത് സംവിധാനം ചെയ്യുന്ന സ്‌ളേറ്റിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. അനന്യ ഒടുവിൽ അഭിനയിച്ച മലയാള ചിത്രം ടിയാനാണ്. പി.ആർ.ജെ ഫിലിംസിന്റെ ബാനറിൽ പി.ആർ. ജനഗരാജയാണ് സ്‌ളേറ്റ് നിർമ്മിക്കുന്നത്. രതീഷ് സുകുമാരൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇർഷാദ്, ജോണി ജോർജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ബിച്ചു കെ. പ്രദീപ്, എഡിറ്റിംഗ്: ബി. ലെനിൻ വിജയ്, വസ്ത്രാലങ്കാരം: രാമകൃഷ്ണൻ, കലാസംവിധാനം: വൈരമണി, പി.ആർ.ഒ: എ.എസ്.ദിനേശ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ