ഫറയുടെ പുതിയ ചിത്രം ഷാരൂഖില്ലാതെ
December 7, 2017, 12:33 pm
ആകെ സംവിധാനം ചെയ്തത് നാലു ചിത്രങ്ങളാണെങ്കിലും ബോളിവുഡിലെ മുൻനിര സംവിധായകർക്കൊപ്പം തന്നെയാണ് ഫറാ ഖാന്റെ സ്ഥാനവും. കഴിഞ്ഞ മൂന്നു വർഷമായി ഫറ നേരിട്ട ചോദ്യവും അടുത്ത ചിത്രം ഏതെന്നായിരുന്നു. നിലവിൽ ഒരു ചാനൽ ഷോയുമായി തിരക്കിലായ ഫറ 2018ൽ തന്റെ സിനിമ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. പക്ഷേ ഫറയുടെ ഉറ്റസുഹൃത്തും മൂന്ന് സിനിമകളിലും നായകനുമായിരുന്ന ഷാരൂഖിനെ ഇത്തവണ ഒഴിവാക്കിയിരിക്കുകയാണ്. പകരം യുവതാരമാകും നായകനാവുക. ഷാരൂഖിന്റെ തിരക്കു കാരണമാണ് താൻ പുതിയ നായകനെ തേടിയതെന്നാണ് ഫറ പറയുന്നത്. താരമാരാണെന്നോ സിനിമ എന്ന് ആരംഭിക്കുമെന്നോ ഉള്ള കാര്യങ്ങൾ ഫറ തത്ക്കാലം പുറത്തുവിട്ടിട്ടില്ല. മറ്റു ചിത്രങ്ങൾ പോലെ ഒരു പക്കാ മാസ് എന്റർടെയ്നർ തന്നെയായിരിക്കും ഇതെന്നും ഫറ പറയുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ