അതിക്രമിച്ചു കടന്ന ഇന്ത്യയുടെ ആളില്ലാ വിമാനം തകർത്തതായി ചൈന
December 7, 2017, 1:31 pm
ബീജിംഗ്: ചൈനീസ് വ്യോമപരിധിയിൽ അതിക്രമിച്ചു കടന്ന ഇന്ത്യയുടെ ആളില്ലാ വിമാനം തകർത്തതായി ചൈന. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്‌തത്.

ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്‌തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു. ചൈനീസ് സൈനികർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഷുയ്‌ലി വ്യക്തമാക്കി. ഡ്രോണിന്റെ ഭാഗങ്ങൾ വിദഗ്ദ്ധ പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്‌ലി കൂട്ടിച്ചേർത്തു.

ചൈന- ഭൂട്ടാൻ അതിർത്തി പ്രദേശമായ ഡോംഗ്‌ലോം സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. തുടർന്ന് നടത്തിയ ഉഭയ കക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റിൽ ഇരു രാജ്യങ്ങളും മേഖലയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ