അ​​​ലർ​​​ജി -മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട ചില കാ​​​ര്യ​​​ങ്ങൾ
December 7, 2017, 12:50 pm
ഇ​ന്ന് സർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു രോ​ഗ​മാ​ണ് അ​ലർ​ജി. ലോക ജ​ന​ത​യിൽ 30 ശ​ത​മാ​ന​ത്തോ​ളം പേർ അ​ലർ​ജി ബാ​ധി​ത​രാ​ണ്. അ​തിൽ ത​ന്നെ 20 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന​ത് കു​ട്ടി​ക​ളാ​ണ്. ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോധ പ്ര​വർ​ത്ത​ന​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം കാ​ര​ണം, ചില പ്ര​ത്യേക വ​സ്തു​ക്കൾ​ക്ക് ശ​രീ​ര​വു​മാ​യി സ​മ്പർ​ക്ക​മു​ണ്ടാ​കു​മ്പോൾ, ശ​രീ​രം അ​സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്നു. ഇ​തി​നെ അ​ലർ​ജി എ​ന്ന് പ​റ​യു​ന്നു.

അ​ലർ​ജി​ക്ക് കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ളെ അ​ലർ​ജൻ എ​ന്നും വി​ളി​ക്കു​ന്നു. ശ​രീ​ര​ത്തിൽ അ​ലർ​ജൻ വ​ഴി ഉ​ണ്ടാ​കു​ന്ന​തായ വി​വി​ധ​യി​നം പ്രോ​ട്ടീ​നു​ക​ളോ​ട് ശ​രീ​രം അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​നെ​യാ​ണ് അ​ലർ​ജി രോ​ഗ​മാ​യി കാ​ണു​ന്ന​ത്.

അ​ലർ​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്കൾ ഓ​രോ വ്യ​ക്തി​യി​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​യി​രി​ക്കും. മി​ക്ക​വാ​റും ഈ വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടാം ത​വണ സ​മ്പർ​ക്ക​മു​ണ്ടാ​കു​മ്പോ​ഴാ​ണ് അ​ലർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങൾ പ്ര​ക​ട​മാ​കു​ന്ന​ത്. ആ​ദ്യ സ​മ്പർ​ക്ക​ത്തിൽ ന​മ്മു​ടെ ശ​രീ​രം അ​ലർ​ജ​നെ മ​ന​സി​ലാ​ക്കു​ക​യും, അ​തി​നെ​തി​രെ ശ​രീ​ര​ത്തിൽ പ്ര​തി​പ്ര​വർ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​രു ആ​ന്റി​ബോ​ഡി​യെ നിർ​മ്മി​ക്കു​ക​യും, ശ്വേ​ത​ര​ക്താ​ണു​ക്ക​ളെ അ​ലർ​ജ​ന് എ​തി​രാ​യി സ​ജ്ജ​മാ​ക്കി നി​റു​ത്തു​ക​യും ചെ​യ്യു​ന്നു. ന​മ്മു​ടെ ശ​രീ​ര​ത്തിൽ ത​ന്നെ സ്ഥി​തി​ചെ​യ്യു​ന്ന ഇ​മ്യൂ​ണോ ഗ്ളോ​ബു​ലിൻ E (​I​g​E) എ​ന്ന ആ​ന്റി​ബോ​ഡി​യാ​ണ് ശ​രീ​ര​ത്തിൽ ഉ​ണ്ടാ​കു​ന്ന​ത്. ര​ണ്ടാം ത​വണ അ​ലർ​ജ​നു​മാ​യി സ​മ്പർ​ക്ക​മു​ണ്ടാ​കു​മ്പോൾ അ​വ​യ്ക്കെ​തി​രെ ഇ​മ്യൂ​ണോ​ഗ്ളോ​ബു​ലിൻ E (​I​g​E) എ​ന്ന ആ​ന്റി​ബോ​ഡി പ്ര​തി​പ്ര​വർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. ഇ​തു​വ​ഴി ശ​രീ​ര​ത്തിൽ പല ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാർ​ത്ഥ​ങ്ങൾ ഉ​ണ്ടാ​കു​ന്നു. ഹി​സ്റ്റാ​മിൻ എ​ന്ന രാ​സ​പ​ദാർ​ത്ഥ​മാ​ണ് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. ഇവ ര​ക്ത​ത്തിൽ ക​ലർ​ന്ന് പല ത​ര​ത്തി​ലു​ള്ള അ​ലർ​ജി ല​ക്ഷ​ണ​ങ്ങൾ ശ​രീ​ര​മാ​സ​ക​ലം ഉ​ണ്ടാ​കു​ന്നു.

ചി​ല​രിൽ ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന രാ​സ​പ​ദാർ​ത്ഥ​ങ്ങൾ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​വ​രിൽ മാ​ര​കാ​വ​സ്ഥ​യായ അ​നാ​ഫൈ​ലാ​ക്ടി​ക് ഷോ​ക് കാ​ണ​പ്പെ​ടു​ന്നു. ഈ അ​വ​സ്ഥ​യിൽ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കിൽ മ​ര​ണം വ​രെ ഉ​ണ്ടാ​കാം.

രോഗ കാ​ര​ണ​ങ്ങൾ
അ​ലർ​ജി ഉ​ണ്ടാ​കു​ന്ന​തിൽ ജ​നി​ത​ക​മായ കാ​ര​ണ​ങ്ങ​ളും ഉ​ണ്ട്. മാ​താ​പി​താ​ക്ക​ളിൽ ആർ​ക്കെ​ങ്കി​ലും അ​ലർ​ജി​യു​ടെ അ​സു​ഖ​മു​ണ്ടെ​ങ്കിൽ, കു​ട്ടി​കൾ​ക്ക് അ​ലർ​ജി ഉ​ണ്ടാ​കാ​നു​ള്ള സാ​ദ്ധ്യത കൂ​ടു​ത​ലാ​ണ്.
ചില രാ​സ​വ​സ്തു​ക്ക​ളു​മാ​യു​ള്ള നി​ര​ന്തര സ​മ്പർ​ക്കം, ശ്വ​സ​ന​ത്തി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന പൊ​ടി​കൾ, ചെ​റിയ പ്രാ​ണി​കൾ, പൂ​മ്പൊ​ടി​കൾ മു​ത​ലാ​യ​വ, ചില ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങൾ, പ​ഴ​വർ​ഗ​ങ്ങൾ, പ്രോ​ട്ടീൻ കൂ​ടു​ത​ലു​ള്ള ഭ​ക്ഷണ പ​ദാർ​ത്ഥ​ങ്ങൾ, വി​ശു​ദ്ധാ​ഹാ​ര​ങ്ങൾ, ദ​ഹി​ക്കാൻ പ്ര​യാ​സ​മു​ള്ള ആ​ഹാ​ര​ങ്ങൾ, ചില സൗ​ന്ദ​ര്യ​വർ​ദ്ധക വ​സ്തു​ക്കൾ തു​ട​ങ്ങി​യവ അ​ലർ​ജി വർ​ദ്ധ​ക​ങ്ങ​ളാ​യി കാ​ണ​പ്പെ​ടു​ന്നു.

എ​ങ്ങ​നെ മു​ക്തി നേ​ടാം
. അ​ലർ​ജ​നെ മ​ന​സി​ലാ​ക്കി ഒ​ഴി​വാ​ക്കു​ക.
. രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ക്കുക
. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി കൃ​ത്യ​മായ ചി​കി​ത്സ തേ​ടു​ക.

സ്ത്രീ​ക​ളിൽ പാ​ര​മ്പ​ര്യ​മാ​യി അ​ലർ​ജി രോ​ഗ​മു​ള്ള​വർ, ഗർ​ഭ​കാ​ല​ത്തും പ്ര​സ​വാ​ന​ന്ത​ര​വും കൃ​ത്യ​മായ ജീ​വി​ത​ശൈ​ലി പാ​ലി​ക്കേ​ണ്ട​താ​ണ്. ഗർ​ഭ​കാ​ല​ത്ത് പു​ക​വ​ലി​ക്കു​ക​യോ, പാ​സീ​വാ​യി പുക ഏൽ​ക്കു​ന്ന​തും ന​ല്ല​ത​ല്ല. ആ​യുർ​വേദ വി​ധി പ്ര​കാ​രം ഗർ​ഭി​ണി​കൾ​ക്ക് നിർ​ദ്ദേ​ശി​ക്കു​ന്ന​തായ രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സാ വി​ധി​കൾ, അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും ആ​രോ​ഗ്യം വർ​ദ്ധി​പ്പി​ക്കു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ