ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ തീവച്ച് കൊന്നു
December 7, 2017, 2:22 pm
ജയ്‌പൂർ: രാജസ്ഥാനിൽ ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ തീവച്ച് കൊന്നു. ഹിന്ദു യുവതിയെ പ്രണയിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് കൊല നടത്തിയതെന്ന് കരുതുന്നു. മുഹമ്മദ് ബട്ട് ഷെയ്ഖ് എന്ന യുവാവാണ് കൊല ചെയ്യപ്പെട്ടതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിന്റെ വീഡിയോ ദ‌ൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്ര‌ചരിക്കുകയാണ്.

യുവാവിന്റെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയിൽ രാജസ്ഥാനിലെ രാജ്സമാഡിൽ നിന്നും കണ്ടെത്തി. മൃതദേഹത്തിന് അരികിൽ നിന്ന് മർദ്ദിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാർഷികോപരണങ്ങളും യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. മണ്ണെണ്ണ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ശംഭുനാഥ് റൈഗാർ എന്ന വ്യക്തി മുഹമ്മദിനെ മർദ്ദിക്കുന്നതായി കാണാം.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ