കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെയ്ക്കെതിരെ എഫ്.ഐ.ആർ
December 7, 2017, 2:59 pm
മൈസൂർ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി ആനന്ദ് കുമാർ‌ ഹെഗ്ഡെയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബൽഗാവിലെ കിട്ടൂരിൽ വച്ച് കേന്ദ്രമന്ത്രി മോശമായ ഭാഷയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാർ മൈസൂർ ജെ.എഫ്.എം.സി കോടതിയിൽ പരാതി നൽകുകയായിരുന്നു, തുടർന്ന് കോടതി ദേവരാജ പൊലീസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

കേസിനാസ്‌പദമായ സംഭവം ബൽഗാവിലെ കിട്ടൂരിൽ നടന്നത് കൊണ്ട് കേസ് അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടെന്ന് മൈസൂർ പൊലീസ് കമ്മിഷണർ എ.എസ് സുബ്രമണ്യേശ്വർ റാവു പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ