കൊച്ചുണ്ണിക്കായി തന്റെ മൂന്ന് ചിത്രങ്ങൾ ഉപേക്ഷിച്ചെന്ന് പ്രിയ
December 7, 2017, 3:22 pm
നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിക്കായി തന്റെ മൂന്ന് ചിത്രങ്ങളാണ് ഉപേക്ഷിച്ചതെന്ന് നടി പ്രിയ ആനന്ദ്. കൊച്ചുണ്ണി പോലൊരു ചരിത്ര സിനിമയിലെ നായികാ വേഷം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ ഏറെ സന്തോഷവതിയാണെന്ന് പ്രിയ പറഞ്ഞു.

'ഇസ്ര'യ്‌ക്ക് ശേഷം മലയാളത്തിൽ നിന്നും മറ്റൊരു മികച്ച വേഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യമാണ് തനിക്ക് കായംകുളം കൊച്ചുണ്ണിയിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിനായി മൂന്ന് തമിഴ് ചിത്രങ്ങൾ ഉപേക്ഷിച്ചെന്നും പ്രിയ വ്യക്തമാക്കി.

നേരത്തെ അമല പോളിനെയായിരുന്നു പ്രിയക്ക് പകരം നായികയായി നിശ്‌ചയിച്ചിരുന്നത്. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം അമല ഒഴിവാകുകയായിരുന്നു. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ