മാണി ഗ്രൂപ്പിനെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തേണ്ടതില്ല: കാനം രാജേന്ദ്രൻ
December 7, 2017, 3:25 pm
ഇടുക്കി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ ഇപ്പോൾ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി ഗ്രൂപ്പിനെ തൈലം തളിച്ച് ഇടത് മുന്നണിയിലേയ്ക്ക് ആനയിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും കാനം പറഞ്ഞു.

കോൺഗ്രസ് മാണിഗ്രൂപ്പ് എൽ.ഡി.എഫിലേക്ക് വരാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കാനത്തിന്റെ പ്രസ്താവന
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ