ധോണിയെ മഞ്ഞപ്പടയുടെ ക്യാപ്‌റ്റനാക്കാൻ സാധ്യത
December 7, 2017, 3:56 pm
ന്യൂഡൽഹി: വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിംഗ്സ് നേരിടുന്ന വിലക്ക് പിൻവലിച്ചതിന് പിന്നാലെ മഞ്ഞപ്പടയുടെ ക്യാപ്‌റ്റനായി മഹേന്ദ്ര സിംഗ് ധോണിയെ നിയോഗിക്കാൻ നീക്കം. ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഡയറക്ടർ ജോർജ് ജോണാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

എെ.പി.എല്ലിൽ നിന്നും രണ്ട് വർഷത്തേക്ക് സസ്‌പെന്റ് ചെയ്‌ത ചെന്നെെ സുപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് 2015ലെ താരങ്ങളെ നിലനിർത്താൻ എെ.പി.എൽ ഗവേണിംഗ് കൗൺസിൽ അനുമതി നൽകിയുന്നു. ഇതോടെ മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യ ടീമായ ചെന്നെെയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

2013 സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2016ലും 2017ലും ചെന്നെെ സൂപ്പർ കിംഗ്സിനെയും രാജസ്ഥാൻ റോയൽസിനും വിലക്കിയിരുന്നു. പിന്നീട് റെെസിംഗ് പൂനെ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾ എെ.പി.എല്ലിൽ പിറന്നിരുന്നു. ധോണിയെ കൂടാതെ വെസ്‌റ്റ് ഇൻഡീസ് താരം ഡെയ്ൻ ബ്രാവോയേയും ചെന്നെെ നിലനിർത്താൻ സാദ്ധ്യതയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ