പടയൊരുക്കം സമാപന സമ്മേളനം 14ന്
December 7, 2017, 4:10 pm
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ 'പടയൊരുക്കം' യാത്രയുടെ സമാപനസമ്മേളനം 14ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. ഡിസംബർ ഒന്നിന് ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ,​ ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സമാപനസമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.

എൽ.ഡ‌ി.എഫിന്റേയും ബി.ജെ.പിയുടേയും യാത്ര പോലെയായിരുന്നില്ല യു.ഡി.എഫിന്റേത്. വന്പിച്ച ജനപങ്കാളിത്തമാണ് യാത്രയിൽ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ