പ്രഫ്യൂമോ വിവാദ നായിക ക്രിസ്റ്റീൻ കീലർ യാത്രയായി
December 7, 2017, 4:34 pm
ലണ്ടൻ: അറുപതുകളിൽ ബ്രിട്ടന്റെ രഹസ്യങ്ങൾ റഷ്യയിലേക്കെത്തിച്ച പ്രഫ്യൂമോ ചാരവ‌ൃത്തിക്കേസിലെ വിവാദ നായിക ക്രിസ്റ്റീൻ കീലർ (75) ലോകത്തോട് വിട വാങ്ങി. തെക്കൻ ഇംഗ്ലണ്ടിലെ ഫാൺബറോയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് മകൻ സെയ്മൊർ പ്ലാറ്റ് അറിയിച്ചു. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി എന്ന രോഗം മൂലം ദീർഘനാളായി കീലർ അവശയായിരുന്നു.

1961ലാണ് കീലറും ബ്രിട്ടന്റെ യുദ്ധ സെക്രട്ടറി ‌ജോൺ പ്രഫ്യൂമോയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് സോവിയേറ്റ് ഉദ്യോഗസ്ഥൻ യവഗേനി ഇവാനോവുമായി ബന്ധമുണ്ടാക്കുകയും ബ്രിട്ടന്റെ എല്ലാ രഹസ്യങ്ങളും കീലർ‌ റഷ്യയിലേക്ക് ചോർത്തി കൊടുക്കുകയും ചെയ്‌തു. അതോടെ യുവതിയായ കീലറും മദ്ധ്യവയസ്‌കനായ പ്രഫ്യൂമോയും തമ്മിലുള്ള ബന്ധം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി അവസാനിപ്പിച്ചു.

കീലർ വഴി രാജ്യത്തിന്റെ രഹസ്യങ്ങൾ ചോരുന്നുണ്ടെന്ന് പുറത്തറിഞ്ഞതോടെ പ്രഫ്യൂമോയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പ്രഫ്യൂമോ മരണം വരെ സ്വീകരിച്ചത്. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. 2006ൽ അദ്ദേഹം മരണപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ