അമ്മയുടെ തറവാട്ടിലേക്ക് ശ്രീമയിയും, കൽപ്പനയുടെ മകൾ സിനിമയിലേക്ക്
December 7, 2017, 6:25 pm
നൈസർഗികമായ ഹാസ്യ ചാതുരി കൊണ്ട് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൽപ്പനയുടെ മകൾ ശ്രീമയി നായികയാകുന്നു. സംവിധായകൻ കമലിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ സിനിമാ പ്രവേശം.
'കുഞ്ചിയമ്മയും അഞ്ച് മക്കളും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു. പല വേദികളിലും തന്റെ അഭിനയമോഹത്തെക്കുറിച്ച് ശ്രീമയി തുറന്നു പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ ചുവടു പിടിച്ച് നിരവധി താരസന്തതികളാണ് സിനിമാ വിഹായസിലേക്ക് പറന്നുയർന്നത്. മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരപുത്രന്മാർക്കൊപ്പം സംവിധായകൻ പ്രിയർദർശന്റെ മകൾ കല്യാണിയുടെ അരങ്ങേറ്റ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ