ലൂസിഫർ ഒരുങ്ങുന്നു, ആരാധകർക്ക് ആഹ്ളാദം പകർന്ന് പുതിയ ചിത്രം
December 7, 2017, 5:37 pm
പ്രേക്ഷകർ ഏറെ അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനാകുന്ന 'ലൂസിഫർ'. മോഹൻലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വാർത്തയും ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ലൂസിഫറിന്റെ പുതിയ ചിത്രം മോഹൻലാൽ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചിരിക്കുകയാണ്. പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുള്ള ചിത്രത്തിൽ പക്ഷേ ലാലില്ല. സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ ചിത്രം. മോഹൻലാൽ തന്നെ പുറത്ത് വിട്ട ചിത്രത്തിലെ അസാന്നിദ്ധ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. ലൂസിഫറിന്റെ ചർച്ച വേളയിൽ മോഹൻലാൽ പങ്കെടുത്തിട്ടും ചിത്രത്തിൽ ഇല്ലാത്തതിന് കാരണം 'ഒടിയൻ' ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മൂന്ന് വേഷങ്ങളിൽ എത്തുന്ന താരത്തിന്റെ പുതിയ ഗെറ്റപ്പ് പുറത്ത് പോകാതിരിക്കാനാണത്രേ ചിത്രത്തിൽ പ്രത്യക്ഷപ്പെടാത്തത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. അടുത്ത വർഷം മെയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ