ഭർത്താവിനെ കൊലപ്പെടുത്തി സെപ്‌റ്റിക് ടാങ്കിലിട്ട സ്ത്രീ 13 വർഷത്തിന് ശേഷം പിടിയിൽ
December 7, 2017, 6:00 pm
മുംബയ്: 13 വർഷം മുമ്പേ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്‌റ്റിക് ടാങ്കിലിട്ട സ്ത്രീ പൊലീസ് പിടിയിൽ. വേശ്യാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത ഫരിദാ ഭാരതി എന്ന സ്ത്രീയെ ചോദ്യം ചെയ്‌തപ്പോളാണ് ഭർത്താവടക്കം നിരവധി പേരെ കൊല ചെയ്‌ത വിവരം പുറം ലോകം അറിഞ്ഞത്. സ്ത്രീയുടെ വീട്ടിലെ സെപ്‌റ്റിക് ടാങ്കിൽ നിന്നും ഭർത്താവിന്റെ അസ്ഥികൂടം പൊലീസ് കണ്ടെടുത്തു.

ഗാന്ധിപാടയിൽ സ്ത്രീയുടെ നേതൃത്വത്തിൽ വേശ്യാലയം നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഫരിദയെ അറസ്റ്റ് ചെയ്‌തതെന്ന് ഇൻസ്‌പെക്‌ടർ കിരൺ കബാടി പറഞ്ഞു. പരിശോധനയിൽ ഫരിദ തടവിൽ പാർപ്പിച്ച നാല് പെൺകുട്ടികളെ രക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീയുടെ ഭർത്താവായ സഹദേവിനെ 13 വർഷം മുമ്പേ ഉറങ്ങിക്കിടക്കുമ്പോൾ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും കൊലയുടെ ഉദ്ദേശ്യം ഇത് വരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ