ചരിത്ര വിജയത്തിന് പിന്നാലെ റാങ്കിംഗിലും കൊഹ്‌ലിക്ക് നേട്ടം, ടെസ്‌റ്റിൽ രണ്ടാമത്
December 7, 2017, 6:39 pm
മുംബയ്: ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്‌റ്റ് പരമ്പരയിൽ ചരിത്രം നേട്ടം കെെവരിച്ചതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിക്ക് റാങ്കിംഗിലും മുന്നേറ്റം. എെ.സി.സി പുറത്തിറക്കിയ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ പുതിയ പട്ടികയിൽ ആറാം സ്ഥാനത്ത് നിന്നും കൊഹ്ലി രണ്ടാം സ്ഥാനത്തെത്തി. ഓസീസ് നായകൻ സ്‌റ്റീവ് സ്‌മിത്ത് നയിക്കുന്ന പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഇംഗ്ലീഷ് താരം ജോ റൂട്ട് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ലോകേഷ് രാഹുൽ പതിനൊന്നാം സ്ഥാനത്തുണ്ട്.

10 മത്സരങ്ങളിൽ നിന്ന് അഞ്ചു സെഞ്ചുറിയോടെ 1059 റൺസാണ് ഇന്ത്യൻ നായകൻ ഈ വർഷം നേടിയത്. അഞ്ചു സെഞ്ചുറികളിൽ മൂന്നെണ്ണം ഇരട്ടസെഞ്ചുറിയായിരുന്നു. ഈ പ്രകടനമാണ് കൊഹ്ലിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ബൗളർമാരുടെ റാങ്കിംഗിൽ ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സണാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം റബാദെ രണ്ടാമതും ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. അതേസയമം ഏകദിനത്തിലും ട്വന്റി-20യിലും കൊഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ