മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം: തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി
December 7, 2017, 7:00 pm
തിരുവനന്തപുരം: ഏറെ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായയവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം കുടുതൽ ശക്തമായി. സമരക്കാർ തീവണ്ടി ഗതാഗതം തടസപ്പെടുത്തിയതോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട നിരവധി തീവണ്ടികൾ ഭാഗികമായോ പൂർണമായോ റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം റെയിൽവേ ഓഫീസ് അധികൃതർ ആണ് തീവണ്ടികൾ റദ്ദാക്കിയ കാര്യം അറിയിച്ചത്. തമിഴ്നാട് കൂഴിത്തുറെെ സ്‌റ്റേഷനിൽ മാത്രം 5000ഓളം മത്സ്യത്തൊഴിലാളികളാണ് തീവണ്ടി തടയാനെത്തിയത്. സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് തീവണ്ടികൾ റദ്ദാക്കാൻ തീരുമാനിച്ചത്.

പൂർണമായും റദ്ദാക്കിയ തീവണ്ടികൾ
56317- കൊച്ചുവേളി-നാഗർകോയിൽ പാസഞ്ചർ
22628- തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ്
66305- കന്യാകുമാരി- കൊല്ലം മെമു

ഭാഗികകമായി റദ്ദാക്കിയ തീവണ്ടികൾ
22627- തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയ്‌ക്ക് റദ്ദാക്കി.
66304- കൊല്ലം- കന്യാകുമാരി മെമു നെയ്യാറ്റിൻകര‌യ്‌ക്കും കന്യാകുമാരിക്കും ഇടയ്‌ക്ക് റാദ്ദാക്കി.
56304- നാഗർകോയിൽ-കോട്ടയം പാസഞ്ചർ ഇറേനിയലിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ