400 വർഷം പഴക്കമുള്ള 'ശാപ"ത്തിന് വിരാമമായി മെെസൂരു രാജകുടുംബത്തിൽ പുതിയ അതിഥി
December 7, 2017, 8:11 pm
മൈസൂരു: നാനൂറിലേറെ വർഷം മുമ്പ് മെെസൂർ കുടുംബത്തിനേറ്റെന്ന് പറയപ്പെടുന്ന ശാപകഥയ്‌ക്ക് ഒടുവിൽ വിരാമം. 1610ൽ മൈസൂർ ഭരണാധികാരിയായിരുന്ന രാജാ വൊഡയാറിനെ റാണി അലമേലമ്മ ശപിച്ചതിനെത്തുടർന്ന് ഈ വംശത്തിലെ മിക്ക രാജാക്കന്മാർക്കും മക്കളുണ്ടായിരുന്നില്ല എന്ന ഐതിഹ്യത്തിന് വിരാമിട്ടാണ് രാജകുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തിയത്.

മെെസൂരു രാജാവ് യദുവീർ കൃഷ്‌ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിന് ത്രിഷിക കുമാരിയ്‌ക്കും ആൺകുഞ്ഞ് പിറന്നതോടെയാണ് രാജപരമ്പരയ്‌ക്ക് തന്നെ ഏറെ വേദന സമ്മാനിച്ച ശാപകഥയ്‌ക്ക് വിരാമമാകുന്നത്. ബംഗളൂരുവിൽ ബുധനാഴ്‌ച രാത്രിയോടെയായിരുന്നു കുഞ്ഞിന്റെ ജനനം.

റാണി അമലേമ്മയുടെ കെെവശമുണ്ടായിരുന്ന കൊട്ടരം വക സ്വർണാഭരണങ്ങൾ രാജ വൊഡയാർ ബലം പ്രയോഗിച്ച് വാങ്ങിയതിനെ തുടർന്ന് കാവേരിയിൽ ചാടി മരിച്ചെന്നും മരിക്കുന്നതിന് മുമ്പ് മെെസൂരു രാജക്കൻമാർക്ക് മക്കളുണ്ടാവട്ടെ എന്ന് ശപിക്കുകയായിരുന്നുവെന്നാണ് എെതീഹ്യം. ഈ ശാപത്തെ തുടർന്നാണ് ഒന്നിടവിട്ട തലമുറകളിൽ പ്രത്യേകിച്ച് അനന്തരാവകാശികൾ ഇല്ലാത്തതെന്നാണ് കഥ.

അന്തരിച്ച മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ സഹോദരി ഗായത്രി ദേവിയുടെ മകൾ ത്രിപുര സുന്ദരിയുടേയും സ്വരൂപ് ആനന്ദരാജ് അർസിന്റെയും മകനാണ് യദുവീർ.യദുവീർ ഗോപാൽരാജ് അർസിനെ 2015 ഫെബ്രുവരിയിൽ പ്രമോദ ദേവി ദത്തെടുക്കുകയും ‌യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എന്നു പുനർനാമകരണം നടത്തുകയുമായിരുന്നു. 2013ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ മരണത്തെത്തുടർന്നായിരുന്നു ഇത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ