ഓഖി: നരേന്ദ്ര മോദി കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി
December 7, 2017, 7:51 pm
തിരുവനന്തപുരം: ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് പ്രത്യേക മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കാര്യങ്ങളിൽ പോലും കേരളത്തോട് കേന്ദ്രസർക്കാരിന് പ്രത്യേക മനോഭാവമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച മോദി കേരളത്തെക്കുറിച്ച് ഒന്നും തിരക്കിയില്ല. ചില മാദ്ധ്യമങ്ങൾ സർക്കാരിനെ അവഹേളിക്കാൻ വേണ്ടി മാത്രം വ്യാജ വാർത്തകളുണ്ടായിക്കിയെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സുരക്ഷയ്‌ക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നത് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വി.ഐ.പികളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ്. വാഹനങ്ങൾ തനിക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നത് വ്യാജ പ്രചാരണമാണ്. ഇതിലും സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിൽ കൂടി പോലും താൻ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ