ഇനി ആണവയുദ്ധം എന്ന് തുടങ്ങുമെന്ന് അറിഞ്ഞാൽ മാത്രം മതി: ഉത്തരകൊറിയ
December 7, 2017, 8:58 pm
സോൾ: യു.എസിനൊപ്പം ചേർന്ന് ദക്ഷിണ കൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്തെത്തി. പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെൻസുലയിൽ ആണവയുദ്ധം അനിവാര്യമാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി.

‘യുദ്ധം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ യുദ്ധമുണ്ടായാൽ അതിൽ നിന്ന് ഒളിച്ചോടുകയുമില്ല. ഞങ്ങളുടെ ക്ഷമയെപ്പറ്റി യു.എസിനു തെറ്റിദ്ധാരണകളൊന്നും വേണ്ട. ആണവയുദ്ധത്തിനു തുടക്കമിടാനാണ് യു.എസിന്റെ തീരുമാനമെങ്കിൽ കനത്ത തിരിച്ചടി ഉറപ്പാണ്- ഉത്തര കൊറിയ വ്യക്തമാക്കി. എന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെടുക എന്ന ഒറ്റച്ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിന്റെ ഭാഗമായി മേഖലയിലുള്ളത്. യുദ്ധമുറപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിലൂടെ യു.എസും പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അമേരിക്കൻ ചാരസംഘടന തലവൻ മൈക്ക് പോംപിയോ വരെ അക്കാര്യത്തിൽ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ