ദളിത് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണ സംഭവം: അ‌ഞ്ച് സഹപാഠികൾ അറസ്‌റ്റിൽ
December 7, 2017, 8:39 pm
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും വീണ സംഭവത്തിൽ സഹപാഠികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്.

കരിപ്പൂർ എയർപോർട്ടിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷൻ കോളേജിലെ വിദ്യാർത്ഥിനി ആതിര താൻ താമസിച്ച ഹോട്ടലിന് മുകളിൽ നിന്നും ചാടുകയായിരുന്നു. ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ സഹപാഠികൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സഹപാഠികളുടെ പീഡനത്തിനിടെ കുട്ടി താഴെ വീണതാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ