ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 39 ആയി
December 7, 2017, 9:24 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. വിഴിഞ്ഞത്തിന് സമീപം കടലിൽ നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. എന്നാൽ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറി‌‌‌ഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് മാത്രം ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ആലപ്പുഴയിലും കൊച്ചിയിലും നടത്തിയ തിരച്ചിലിൽ നേരത്തെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ പുറങ്കടലിൽ ആലപ്പുഴ പുറങ്കടലിൽ നിന്ന് മറൈൻ എയർഫോഴ്സാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അതേസമയം, 15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന രക്ഷപ്പെടുത്തി. കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ