പിന്നണിയിൽ നിന്ന് പനീർശെൽവം സ്വരുക്കൂട്ടിയത് 2200 കോടിയുടെ ആസ്‌തി
December 7, 2017, 10:05 pm
ചെന്നൈ: അധികാരത്തിന്റെ നിഴലിൽ മാത്രം നിന്നുകൊണ്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർശെൽവവും കുടുംബവും സമ്പാദിച്ചത് 2200 കോടി രൂപയെന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമം വെളിപ്പെടുത്തി. പനീർശെൽവത്തിന്റെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വാരിക പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഒ.പി.എസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം മറച്ചുവച്ചിരുന്നു. വിവാദ മണൽ വ്യവസായി ശേഖർ റെഡ്ഡിയുമായി പനീർശെൽവം നടത്തിയ പണമിടപാട് വിവരങ്ങൾ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. റെഡ്ഡിയിൽ നിന്നു കോടികൾ കൈപ്പറ്റിയെന്നും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലങ്ങൾ സ്വന്തമാക്കിയെന്നും തെളിയിക്കുന്ന ഈ രേഖകളാണ് വാരിക പുറത്തുവിട്ടത്.

20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളത്ത് ചായക്കട നടത്തി ആരംഭിച്ച പനീർശെൽവത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വൻ വർദ്ധന ഉണ്ടായിട്ടുണ്ട്. ആൺ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാർ എന്നിവർക്ക് 2000 കോടിയോളമാണ് ആസ്തി. നിക്ഷേപം വേറെയും. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബിനാമികളുടെയും ബന്ധുക്കളുടെയും പേരിൽ ഒ.പി.എസ് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത് 1.5 കോടി രൂപയുടെ ആസ്തി മാത്രമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ