മദ്യലഹരിയിൽ ഓഡി കാറിലെത്തിയയാൾ തിരിച്ചുപോയത് ആംബുലൻസ് ഓടിച്ച്
December 19, 2017, 3:11 pm
ചെന്നൈ: ഈ മദ്യത്തിന്റെ ഒരു കുഴപ്പം ഇതാണ്. അടിച്ചു കഴിഞ്ഞാൽ പിന്നെ താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന ഒരു ലൈനാവും. ഇത്തരത്തിൽ ഒരു അബദ്ധം പിണഞ്ഞത് ചെന്നൈയിലുള്ള ഒരു യുവാവിനാണ്.

സംഭവം ഇങ്ങനെ: തന്റെ ഒരു സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ടുവിടുന്നതിനാണ് യുവാവ് ഓഡി കാറിൽ ആശുപത്രിയിൽ എത്തിയത്. മദ്യലഹരിയിൽ ആയിരുന്ന യുവാവ് സുഹൃത്തിനെ വിട്ട ശേഷം അവിടെ നിറുത്തിയിട്ടിരുന്ന ആംബുലൻസ് സ്‌റ്റാർട്ട് ചെയ്ത് ഓടിച്ച് വീട്ടിലേക്ക് പോയി. അപ്പോഴും താൻ ഓടിക്കുന്നത് സ്വന്തം കാറാണെന്ന ധാരണയായിരുന്നു യുവാവിന്.

15 കിലോമീറ്റർ ദൂരം വാഹനം ഓടിച്ച് യുവാവ് വീട്ടിലെത്തി. പതിവില്ലാതെ ആംബുലൻസ് വീട്ടുമുറ്റത്ത് വന്ന് നിൽക്കുന്നത് കണ്ട് വീട്ടുകാർ തെല്ല് പരിഭ്രമിച്ചു. യുവാവിന് വല്ല അപകടവും പിണഞ്ഞോ എന്നും ആശങ്കപ്പെട്ടു. എന്നാൽ ഡോർ തുറന്ന് യുവാവ് ഇറങ്ങിയതോടെ ആശങ്കയ്ക്ക് അന്ത്യമായി. വീട്ടുകാർ പറഞ്ഞപ്പോഴാണ് താൻ ഓടിച്ചു കൊണ്ടുവന്നത് ആംബുലൻസാണെന്ന് യുവാവിന് മനസിലായത്.

ആംബുലൻസ് കാണാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിന് പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ കാർ ആശുപത്രിയിൽ കിടക്കുന്നത് കണ്ടു. ഇതോടെ സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടു. തുടർന്ന് യുവാവിന്റെ വീട്ടിലെ ഡ്രൈവർ ആംബുലൻസ് തിരികെ ആശുപത്രിയിലെത്തിച്ചു. ഇതോടെ ആശുപത്രി അധികൃതർ പരാതി പിൻവലിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ