സ്‌കെച്ച് എത്തുന്നത് മോഹൻലാൽ വഴി
January 6, 2018, 3:50 pm
ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്‌കെച്ച്. ഈ ചിത്രം പൊങ്കൽ റിലീസായി ജനുവരി 12ന് എത്തും. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുക. വിജയേന്ദർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക. സൂരി, രാധാരവി, വേല രാമമൂർത്തി, ഹരീഷ് പേരടി, ശ്രീപ്രിയങ്ക തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്. തമൻ സംഗീതം ഒരുക്കുന്ന ചിത്രം വി ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. എ. സുകുമാർ ക്യാമറയും റൂബെൻ എഡിറ്റിംഗും നിർവഹിക്കുന്നു.

സായി പല്ലവിയെയാണ് ചിത്രത്തിൽ നായികയായി തിരഞ്ഞെടുത്തത്. എന്നാൽ പിന്നീട് സായി ചിത്രത്തിൽ നിന്ന് പിൻമാറുകയും തമന്ന എത്തുകയുമായിരുന്നു. നിലവിൽ സാമിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് വിക്രം. ഗൗതം മേനോന്റെ ധ്രുവനച്ചത്തിരമാണ് വിക്രമിന്റേതായി ഉടൻ റിലീസിലാകാനുള്ള ചിത്രം. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് ചിത്രമായ ക്വീനിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിക്കുകയാണ് തമന്ന.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ