ബോളിവുഡിലെ അടുത്ത താരവിവാഹും വിദേശത്തേോ?​
January 6, 2018, 4:11 pm
കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു വിരാട് കോഹ്ലി അനുഷ്‌ക ശർമ്മ മാംഗല്യം. ഡിസംബറിൽ ഇരുവരും ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. നിലവിൽ പുതുവർഷ ആഘോഷത്തിനു ശേഷം തങ്ങളുടെ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് ഇരുവരും. ഇതിനിടെ മറ്റൊരു താര വിവാഹ മാമാങ്കം കൂടി വിദേശത്ത് നടത്താൻ ഒരുങ്ങുകയാണത്രേ. ബോളിവുഡിലെ ക്യൂട്ട് പ്രണയേതാക്കളായ രൺവീർ സിംഗ് ദീപിക പദുകോൺ വിവാഹമാണ് വിദേശത്ത് നടത്താൻ പോകുന്നതായി വാർത്തകൾ പുറത്തുവരുന്നത്. ദീപികയുടെ 32ാം പിറന്നാൾ ദിനത്തിൽ ശ്രീലങ്കയിലായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. കഴിഞ്ഞ നാലു വർഷമായി പ്രണയത്തിലാണ് ഇരുവരും. എന്നാൽ, ശ്രീലങ്കയിൽ വച്ച് വിവാഹിതരാകുമെന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് രൺവീറിന്റെ മാനേജർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ തന്റെ കരിയറിൽ മാത്രമാണ് രൺവീറിന്റെ ശ്രദ്ധയെന്നും മാനേജർ പറയുന്നു. വിരുഷ്‌ക വിവാഹ വേളയിലും ഇത്തരം നിഷേധിക്കലുകൾ നടന്നിരുന്നു. വിരാടിനേയും അനുഷ്‌കയേയും വിരുഷ്‌കയാക്കിയതു പോലെ ആരാധകർ ദീപികയെയും രൺവീറിനെയും ദീപ്വീർ എന്നാണ് അഭിസംബോധന ചെയ്യുന്നത്. നിലവിൽ ഇരുവരും കുടുംബങ്ങളുമൊത്ത് മാലദ്വീപിൽ പുതുവത്സരാഘോഷത്തിന്റെ തിരക്കിലാണ്.

2013ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അന്നു മുതൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നെങ്കിലും താരങ്ങൾ പരസ്യമായി സമ്മതിച്ചിരുന്നില്ല. പൊതു ചടങ്ങുകൾക്കും മറ്റും ഇരുവരും ഒന്നിച്ച് വരാൻ തുടങ്ങിയതോടെയാണ് പ്രണയവിവരം പുറത്തായത്. ദീപികയുടെയും വീട്ടുകാരുടെയുമൊപ്പം രൺവീർ അവധിക്കാലം ചെലവഴിക്കാൻ വിദേശത്തേക്കു പറന്നതു മുതൽ വിവാഹ വാർത്തകളുമെത്തിത്തുടങ്ങി. കൈനിറയെ പ്രോജക്ടുകളുമായി ഇരുവരും തിരക്കിലായതിനാലാണ് വിവാഹം നീണ്ടുപോയതെന്നാണ് ഇരുവരോടും അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞിരുന്നത്. ബൻസാലിയുടെ തന്നെ പദ്മാവതിയാണ് ഇരുവരുടെയും പുതിയ റിലീസ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ