എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ
January 6, 2018, 4:19 pm
പാർവതിയും കസബ വിവാദവും വീണ്ടും വീണ്ടും ചൂടുപിടിക്കുമ്പോഴും നായികയ്ക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയിലെ അംഗമെന്ന നിലയിൽ മഞ്ജു വാര്യർക്ക് നിലവിലെ വിവാദത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് സൂര്യ ടോക്ക് ഫെസ്റ്റിവലിലെ സംവാദമേളയിൽ ഒരാൾ മഞ്ജുവിനോട് നേരിട്ട് ചോദ്യമുന്നയിച്ചു. വിവാദത്തെക്കുരിച്ച് സംസാരിക്കേണ്ട വേദിയല്ല ഇതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കേരളത്തിലെ പുരുഷൻമാർ സ്ത്രീവിരുദ്ധരാണോ എന്ന ചോദ്യത്തിന് മഞ്ജു നൽകിയ ഉത്തരമാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ''എനിക്ക് പറയാനുള്ളത് എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട അനുഭവങ്ങളാണ്.

അത് എന്റെ മാത്രം അഭിപ്രായം ആണ്. മറ്റുള്ളവരുടെ കാര്യം സംസാരിക്കാൻ ഞാനാളല്ല. എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ജോലി ചെയ്ത മേഖലകളിലെല്ലാം എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നോട് എല്ലാവരും ബഹുമാനത്തോടെയും സ്‌നേഹത്തോടെയും മാത്രമേ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവർ പലതും പറഞ്ഞു കേട്ടിട്ടുണ്ട്.'' ഓഖി ദുരന്ത പ്രദേശത്ത് പോയത് രാഷ്ട്രീയ ലക്ഷ്യമിട്ടല്ലെന്നും താരം പറയുന്നു. ദുരന്ത ബാധിത പ്രദേശത്ത് ഞാൻ മാധ്യമങ്ങളെ അറിയിക്കാതെ പോയത് അവരെ നേരിട്ട് കണ്ട് ദുഃഖത്തിൽ പങ്കുചേരാനാണ്. എനിക്കൊപ്പം ഉണ്ടായിരുന്ന ആൾ സംഭവം ഫെയ്സ്ബുക്കിൽ ലൈവാക്കി പോസ്റ്റിട്ടു. അങ്ങനെയാണ് മാധ്യമങ്ങൾ അറിയുന്നതും എത്തിച്ചേരുന്നതും. അല്ലാതെ രാഷ്ട്രീയപരമായ ഉദ്ദേശത്തോടെയല്ല. രാഷ്ട്രീയത്തിൽ തനിക്ക് താത്പര്യമില്ലെന്നും മഞ്ജു വാര്യർ പ്രതികരിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ