വാടക അമ്മയാകാൻ ഐശ്വര്യ റായി
January 10, 2018, 11:31 am
മകൾ ആരാധ്യ കുറച്ച് വളർന്നതോടെ സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐശ്വര്യാ റായി. മകളെ നോക്കാനായി സിനിമയിൽ നിന്നുവിട്ടു നിന്ന ആഷിനെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ എത്തുന്നത്. നിലവിൽ രാജ്കുമാർ റാവുവിനൊപ്പം നായികയായി ഫണ്ണി ഖാനിൽ അഭിനയിക്കുകയാണ് ആഷ്. തന്റെ അടുത്ത ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് താരം എത്തുന്നത്. ഒരു വാടക അമ്മയായി. ഗരിമ സംവിധാനം ചെയ്യുന്ന ജാസ്മിൻ എന്ന ചിത്രത്തിലാണ് ആഷ് വാടക അമ്മയായി എത്തുന്നത്.

ചിത്രത്തിന്റെ കഥ കേട്ടയുടൻ തന്നെ ആഷ് സമ്മതം മൂളുകയായിരുന്നുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സിദ്ധാർത്ഥാണ്. ശ്രീനാരായണ സിംഗാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട കഥയായതിനാലാണ് ഐശ്വര്യ അഭിനയിക്കാൻ തയാറായതെന്നാണ് അണിയറ വർത്തമാനം. ബോളിവുഡിലെ തന്നെ മാതൃകാ അമ്മയായാണ് ഐശ്വര്യാ റായി അറിയപ്പെടുന്നത്. അതിൽ നിന്ന് വാടക അമ്മയായി ആഷ് എത്തുമ്പോൾ സിനിമ സമൂഹത്തിന് മികച്ച സന്ദേശമാകും പങ്കുവയ്ക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ