അമിതാഭ് ബച്ചനും കങ്കണയും ഒന്നിക്കുന്നു
January 11, 2018, 12:24 pm
ബോളിവുഡിലെ മികച്ച അഭിനേതാക്കളായ അമിതാഭ് ബച്ചനും കങ്കണ റണൗട്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുക. അമിതാഭ് ബച്ചന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പാ സംവിധാനം ചെയ്തത് ബാൽകിയാണ്.

എവറസ്റ്റ് കീഴടക്കിയ അംഗപരിമിതയായ ആദ്യ ഇന്ത്യാക്കാരി അരുണിമ സിൻഹയുടെ കഥയായിരിക്കും ചിത്രം പറയുക എന്നും റിപ്പോർട്ടുകളുണ്ട്. അരുണിമയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇവരുടെ മാർഗദർശിയുടെ വേഷമാണ് ബിഗ് ബി അവതരിപ്പിക്കുക. രണ്ട് മാസത്തെ തയ്യാറെടുപ്പിന് കങ്കണസമയം ചോദിച്ചിരിക്കുകയാണത്രേ . കുടുംബത്തോടൊപ്പം ഹിമാലയത്തിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ