പത്മാവതും പാഡ്മാനും ഒന്നിച്ചെത്തും
January 11, 2018, 12:26 pm
ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രങ്ങളായ പത്മാവതും പാഡ്മാനും ഒരേ ദിവസം തിയേറ്ററുകളിലെത്തും. 25നാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതി എന്ന ചിത്രത്തിന്റെ പേര് സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് പത്മാവത് എന്നാക്കിയത് . ചിറ്റോറിലെ രജപുത്ര രാഞ്ജിയായ പത്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ പത്മാവതിയും ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്ന് ആരോപിച്ച് രജപുത്ര സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇത് വൻ വിവാദം സൃഷ്ടിച്ചതിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ദീപികാ പദുക്കോണാണ് പത്മാവതിയായി അഭിനയിക്കുന്നത്. പത്മാവതിയുടെ ഭർത്താവ് മഹാറാവൽ രത്തൻ സിംഗ് ആയി ഷാഹിദ് കപൂറും അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും എത്തുന്നു. 200 കോടി മുതൽമുടക്കുള്ള ചിത്രം വയകോം 18 മോഷൻ പിക്‌ചേഴ്സും ബൻസാലി പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.

സൂപ്പർതാരം അക്ഷയ് കുമാർ നായകനാകുന്ന ചിത്രമാണ് പാഡ്മാൻ. സ്ത്രീകൾക്കായി കുറഞ്ഞ ചെലവിൽ സാനിട്ടറി പാഡുകൾ നിർമ്മിക്കുന്ന കോയമ്പത്തൂർ സ്വദേശി അരുണാചലം മുരുകാനന്ദന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് പാഡ്മാൻ ഒരുക്കിയിരിക്കുന്നത്. ആർ. ബാൽകിയാണ് സംവിധായകൻ. സോനം കപൂറും രാധിക ആപ്‌തെയും നായികമാരാകുന്ന ചിത്രം അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും സംവിധായിക ഗൗരി ഷിൻഡെയും ചേർന്ന് നിർമ്മിക്കുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ