ജയറാം മൊട്ടയടിച്ചു
January 11, 2018, 12:30 pm
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയ്ക്കായി ജയറാം തല മൊട്ടയടിച്ചു. ആദ്യമായാണ് ജയറാം ഒരു ചിത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നത്. മലയാളത്തിലെ മുൻനിരനായകന്മാർ മൊട്ടത്തലയുമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമാണ്. യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങൾക്കായി മമ്മൂട്ടിയും പ്രേതത്തിനായി ജയസൂര്യയും നേരത്തെ മൊട്ടയടിച്ചിട്ടുണ്ട്. പഞ്ചവർണതത്തയിൽ ഏറെ വ്യത്യസ്തമായ ഗെറ്രപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടി തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.

'ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്നായിരുന്നു ടാഗ് ലൈൻ. ജയറാം മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ പാർവതിയാണ് മൊബൈൽ കാമറയിൽ പകർത്തിയത്.

സലിം കുമാർ, മണിയൻ പിള്ള രാജു, ധർമ്മജൻ ബോൾഗാട്ടി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ്. ഇന്നലെ പിറവത്തിനടുത്ത് വെല്ലൂരിൽ ചിത്രീകരണം ആരംഭിച്ച പഞ്ചവർണ്ണതത്ത വിഷുവിനാണ് തിയേറ്ററുകളിൽ എത്തുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ