പൂമരം മാർച്ചിൽ
January 11, 2018, 12:39 pm
കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാമിന്റെ പൂമരം മാർച്ചിൽ റിലീസ് ചെയ്യും. കാളിദാസ് നായകനാകുന്ന ആദ്യ മലയാളചിത്രമാണിത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റുകളൊരുക്കിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരത്തിന്റെ ചിത്രീകരണം 2016 സെപ്തംബറിലാണ് തുടങ്ങിയത്.

കുഞ്ചാക്കോ ബോബനും മീര ജാസ്മിനുമാണ് മറ്റ് പ്രധാന താരങ്ങൾ. കാമ്പസ് പശ്ചാത്തലത്തിലാണ് പൂമരത്തിന്റെ കഥ വികസിക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജായിരുന്നു പ്രധാന ലൊക്കേഷൻ. ഷൂട്ടിംഗിനിടെ പുറത്തിറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. ആശാൻ ബാബുവും ദയാൽ സിംഗും ഗാനരചന നിർവഹിച്ച ഈ ഗാനം ഫൈസൽ റാസിയാണ് സംഗീതം നൽകി ആലപിച്ചത്. കടവത്തൊരു തോണിയുമായി എന്നൊരു ഗാനവും പിന്നീട് പുറത്തിറങ്ങി. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.
റിലീസ് വൈകിയതോടെ ട്രോളർമാരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. ലൈം ലൈറ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം കാളിദാസ് നായകനായ തമിഴ് ചിത്രം ഒരു പക്ക കഥൈ റിലീസിനൊരുങ്ങുകയാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ