ബിലാത്തിക്കഥ മാർച്ചിൽ ഇംഗ്ലണ്ടിൽ തുടങ്ങും
January 11, 2018, 12:46 pm
സേതുവിന്റെ രചനയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം ലണ്ടനിൽ മാർച്ച് ഒന്നിന് തുടങ്ങുമെന്ന് നിർമ്മാതാവ് മഹാസുബൈർ 'സിറ്റി കൗമുദി'യോട് പറഞ്ഞു. മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്ന ചിത്രത്തിൽ അനുസിതാരയാണ് നായിക. മമ്മൂട്ടി അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ കനിഹ, ജ്യുവൽ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

മമ്മൂട്ടി ഈ ചിത്രത്തിനുവേണ്ടി പത്തുദിവസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്.

ഇംംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് ബിലാത്തിക്കഥയിലൂടെ രഞ്ജിത്തും സേതുവും ചേർന്ന് പറയുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ